
കോട്ടയം: മദ്യലഹരിയില്‍ വീട്ടിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് മദ്യലഹരിയില്‍ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയത്. കോട്ടയം കറുകച്ചാല്‍ പനയമ്പാലയില്‍ വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.
വയോധിക മാത്രം താമസിക്കുന്ന വീടിന്റെ ഗേറ്റ് ഇടിച്ചുതകര്‍ത്ത് അമിതവേഗത്തില്‍ മുന്നോട്ടുകുതിച്ച കാര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. സമീപവാസികളും നാട്ടുകാരും ഉടന്‍ ഓടിയെത്തി.
പോലീസെത്തി കാറോടിച്ചിരുന്ന പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



