
ഹരിയാന: സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ ദേഹത്തേക്ക് മദ്യപിച്ച് വാഹനമോടിച്ച് കയറ്റി ഡോക്ടർ. ഗുരുഗ്രാമിലെ ഹയാത്പുർ സെക്ടർ 93 ലാണ് സംഭവം.
സംഭവം നടന്ന തെരുവിൽ ഒരു സ്വിഗ്ഗി വെയർഹൗസ് പ്രവർത്തിക്കുന്നതിനാൽ ആ സ്ഥലത്ത് ഡെലിവറി ഏജന്റുമാരുടെ നിരന്തര സാന്നിധ്യമുണ്ടായിരുന്നു. മദ്യലഹരിയിൽ സ്വിഗ്ഗി ഡെലിവറി ഏജന്റായ ടിങ്കു പൻവാറിന്റെ ദേഹത്തേക്ക് സ്കോർപിയോ ഓടിച്ചുകയറ്റുകയായിരുന്നു.
ടിങ്കു പൻവാറിനെ ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


