തിരുവനന്തപുരത്ത് അഭിഭാഷകന്‍ ഓടിച്ച കാര്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്; മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരില്‍ അഭിഭാഷകന്‍ ഓടിച്ച കാര്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ രണ്ടു മണിയോടുകൂടി ജനറല്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പാറ്റൂരില്‍ നിന്ന് ജനറല്‍ ആശുപത്രി ഭാഗത്തേയ്ക്ക് വരികയായിരുന്നു അഭിഭാഷകന്‍.

video
play-sharp-fill

സംഭവത്തില്‍ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ പൂജപ്പുര സ്വദേശി ഭരത് കൃഷ്ണനെ പേട്ട പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് അഭിഭാഷകനെതിരെ പോലീസ് കേസ് എടുത്തു.

കാറിന്റെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തി പരിശോധിച്ചുകൊണ്ട് നിന്ന സംഘത്തിന് നേരെയാണ് അഭിഭാഷകന്റെ കാര്‍ പാഞ്ഞുകയറിയത്. ഒരു കാറിലും സ്‌കൂട്ടറിലുമായി ജനറല്‍ ആശുപത്രിയിലെ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.