
അടിച്ച് ഫിറ്റായി ലോറിയോടിക്കാൻ ശ്രമിച്ചു; മദ്യലഹരിയിലായിരുന്ന ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
സ്വന്തം ലേഖിക
പാലക്കാട്: മദ്യപിച്ച് വാഹനമോടിക്കാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
പാലക്കാട് കല്ലടിക്കോടാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ ബാലകുമാറിനെയാണ് പോലീസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിതമായി മദ്യപിച്ചതിന് ശേഷം ബാലകുമാര്‍ ലോറിയില്‍ കയറാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോറിയില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ വീഴുന്നതായും ദൃശ്യങ്ങളില്‍ കാണാം.
നാട്ടുകാര്‍ വിവരം അറിയിച്ചതോടെ പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Third Eye News Live
0