
ഒരു മാസം മുമ്പ് വാഹനാപകടത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു; വീണ്ടും മദ്യപിച്ച് ബസ് ഓടിച്ചു; കൊച്ചിയിൽ ഡ്രൈവര്‍ അറസ്റ്റില്‍; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് പൊലീസ്
സ്വന്തം ലേഖിക
കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ വീണ്ടും മദ്യപിച്ച് ബസ് ഓടിച്ചു.
സംഭവത്തില്‍ നേര്യമംഗലം സ്വദേശി അനില്‍കുമാര്‍ പിടിയിലായി. ഇന്ന് ഉച്ചയോടെയാണ് തൃക്കാക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് ഓടിക്കുന്നതിനിടെ ഇയാള്‍ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനം ഓടിക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അനില്‍കുമാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്നാണ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തയാള്‍ വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കുമെന്ന് തൃക്കാക്കര പൊലീസ് പറഞ്ഞു.