
തൃപ്പൂണിത്തുറ: മദ്യപിച്ച് ബസ് ഓടിച്ചതിന് രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍.
തിങ്കളാഴ്ച തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്ന് ഡ്രൈവര്‍മാരും പിടിയിലായത്.
വൈക്കം-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍മാരായ കോട്ടയം വില്ലൂന്നി സ്വദേശി അരുണ്‍ ടി. ഗോപിദാസ്, കോട്ടയം കുഴിമറ്റം സ്വദേശി ടിജി.എം. സ്‌കറിയ, വൈക്കം -തൃപ്പൂണിത്തുറ റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവര്‍ ഇരുമ്പനം സ്വദേശി എസ്.എസ്. റോണി എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം ബസുകള്‍ വിട്ടുനല്‍കി. പരിശോധന ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.