video
play-sharp-fill

ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചു; കാര്‍ ദേശീയപാതയിലൂടെ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി; മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരേ കേസ്

ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചു; കാര്‍ ദേശീയപാതയിലൂടെ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി; മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരേ കേസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ഓട്ടത്തിനിടെ മുന്‍ചക്രം ഇളകിത്തെറിച്ചുപോയ കാര്‍ ദേശീയപാതയിലൂടെ 15 കിലോമീറ്റര്‍ ദൂരം പാഞ്ഞ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി.

മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച കുണ്ടറ ഇളമ്ബള്ളൂര്‍ ചരുവിളവീട്ടില്‍ കെ. സാംകുട്ടി(60)ക്കെതിരേ പോലീസ് കേസെടുത്തു. തലയ്ക്കും മുഖത്തും മുറിവേറ്റ ഇയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്കാണു സംഭവം. പുനലൂര്‍ ഭാഗത്തു നിന്നു കുണ്ടറയിലേക്കു പോവുകയായിരുന്നു കാര്‍. കുന്നിക്കോട് ഭാഗത്തു വച്ചാണു ടയര്‍ ഊരിത്തെറിച്ചത്. ഇതറിയാതെ പാഞ്ഞുപോയ കാറിനെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും തടയാനായില്ല. ഇതിനിടെ വാഹനങ്ങളില്‍ ഇടിച്ചതായും പരാതിയുണ്ട്.