മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി; പൊലീസിനെ മുഖത്ത് ഇടിക്കുകയും തള്ളിയിടുകയും ചെയ്തു; ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി; സംഭവത്തിൽ യുവതിയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

Spread the love

കൊച്ചി: എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം.

യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ് പറയുന്നു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി.

നേപ്പാൾ സ്വദേശിനി ഗീതയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലാണ് യുവതിയും സുഹൃത്തും ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യത്തിന് പുറമെ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.