video
play-sharp-fill
പുതുച്ചേരി നിർമ്മിത വിദേശമദ്യം ജില്ലയിൽ വിൽപ്പനയ്ക്ക്: അനധികൃതമായി ജില്ലയിൽ വിൽപ്പനയ്ക്ക് എത്തിച്ച 144 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ: കാറും പിടിച്ചെടുത്തു

പുതുച്ചേരി നിർമ്മിത വിദേശമദ്യം ജില്ലയിൽ വിൽപ്പനയ്ക്ക്: അനധികൃതമായി ജില്ലയിൽ വിൽപ്പനയ്ക്ക് എത്തിച്ച 144 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ: കാറും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കോട്ടയം: അനധികൃതമായി ജില്ലയിൽ വിൽപ്പനയ്ക്ക് എത്തിച്ച 144 കുപ്പി പോണ്ടിച്ചേരി നിർമ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി കതിരൂർ പുല്യേട് വെസ്റ്റ് മലമ്മൽ കെ.വി സുജിത്തി (27) നെയാണ് കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാറും എക്സൈസ് സംഘം പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ മദ്യ വിൽപ്പന നടത്തുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.സ്പെഷ്യൽ സ്ക്വാഡ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസറും, എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗവുമായ കെ.എൻ.സുരേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇതേ തുടർന്ന് കോട്ടയം സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സംഘവും കമ്മിഷണർ സ്ക്വാഡ് അംഗങ്ങളുമായി ചേർന്ന് മുണ്ടക്കയം കോസ് വേ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം മുണ്ടക്കയം ബൈപ്പാസ് റോഡിൽ സുജിത്ത് സഞ്ചരിച്ച ഹോണ്ട സിറ്റി കാർ എത്തി. ഈ കാറിൽ വിൽപ്പനക്കായി ജില്ലയിലേയ്ക്ക് കൊണ്ടു വരികയായിരുന്ന മദ്യം കണ്ടെത്തി. 144 കുപ്പിയിലായി 108 ലിറ്റർ പുതുച്ചേരി മദ്യമാണ് കാറിലുണ്ടായിരുന്നത്.

തുടർന്ന് , പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ മുൻപും കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് പുതുച്ചേരി മദ്യം എത്തിച്ചു വിൽപ്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തി. സമാന കുറ്റത്തിന് ഇയാളുടെ പേരിൽ വടകര എക്സൈസ് റേഞ്ചിൽ അബ്കാരി കേസുണ്ട്. പ്രതിയെ കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിൽ ഹാജരാക്കി.

അന്വേഷണ സംഘത്തിൽ എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ് , സി.ഐ പ്രദീപ് റാവു , കോട്ടയം സ്ക്വാഡ് ഇൻസ്പെക്ടർ അമൽ രാജൻ, സ്ക്വാഡ് സി.ഐ സൂരജ് , എക്സൈസ് കമ്മിഷണുടെ സ്ക്വാഡ് അംഗവും പ്രിവൻ്റീവ് ഓഫിസറുമായ ഫിലിപ്പ് തോമസ് , പ്രിവൻ്റീവ് ഓഫിസർമാരായ പ്രകാശ് , സിവിൽ എക്സൈസ് ഓഫിസർമാരായ ശിവൻ , വിമൽ കുമാർ , അസീസ് , സുരേഷ് കുമാർ , പ്രിവൻ്റീവ് ഓഫിസർ (ഗ്രേഡ്) റെജി കൃഷ്ണൻ, സി.ഇ.ഒമാരായ കെ.എൻ.സുരേഷ് കുമാർ, മാമ്മൻ ശാമുവേൽ, അഞ്ചിത്ത് രമേശ്, രതീഷ് പി.ആർ, സന്തോഷ് കുമാർ. വി.ജി, ജോസഫ് തോമസ്, ഡ്രൈവർ കെ.കെ.അനിൽ എന്നിവർ പങ്കെടുത്തു.