മദ്യപിച്ച് ജോലിയ്ക്കെത്തിയത് ചോദ്യം ചെയ്തു; സൂപ്പര്‍വൈസറെ കത്തികൊണ്ടു കഴുത്തിൽ കുത്തി ; കോട്ടയം എരുമേലി സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മദ്യപിച്ച് ജോലിയ്ക്കെത്തിയത് ചോദ്യം ചെയ്തു. പ്രകോപിതനായി സെക്യൂരിറ്റി സൂപ്പര്‍വൈസറെ കത്തികൊണ്ട് കഴുത്തിൽ കുത്തി. പ്രതി പിടിയിൽ.

കോട്ടയം എരുമേലി വള്ളിയനാട്ടു വീട്ടില്‍ സാം വി. ജോണ്‍ (50) എന്നയാളാണ് പിടിയിലായത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെയാണ് സാം ആക്രമിച്ചത്. മദ്യപിച്ച്‌ ജോലിക്ക് എത്തിയത് സൂപ്പര്‍വൈസര്‍ ചോദ്യം ചെയ്യുകയായിരുന്നു.

ഇതില്‍ പ്രകോപിതനായ സാം കൈയില്‍ കരുതിയ കത്തി എടുത്ത് സൂപ്പര്‍വൈസറുടെ കഴുത്തില്‍ കുത്തി. ഉടൻ തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇദ്ദേഹത്തിന്‍റെ കഴുത്തില്‍ 13 സ്റ്റിച്ചുകളുണ്ട്.

സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു. ഇൻസ്പെക്ടര്‍ സാജു ജോര്‍ജ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.