video
play-sharp-fill

Saturday, May 17, 2025
HomeCrimeകുപ്പിയിലെ മദ്യം കുടിച്ചു തീർത്തു: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തല്ലിക്കൊന്ന കേസിൽ പ്രതി പിടിയിൽ

കുപ്പിയിലെ മദ്യം കുടിച്ചു തീർത്തു: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തല്ലിക്കൊന്ന കേസിൽ പ്രതി പിടിയിൽ

Spread the love
സ്വന്തം ലേഖകൻ
ആയൂർ: ഒന്നിച്ച് കുടിക്കാൻ വ്ച്ചിരുന്ന മദ്യം ഒറ്റയ്ക്കടിച്ചു തീർത്ത വൈരാഗ്യത്തിന് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തല്ലിക്കൊന്ന പ്രതി പൊലീസ് പിടിയിലായി. കൈപ്പള്ളിമുക്കിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഏഴംകുളം താന്നിവിള വീട്ടിൽ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന കുഞ്ഞുമോൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് തീർത്തതിന്റെ വൈരാഗ്യത്തിലാണ് ഇവരെ അടിച്ചു കൊന്നതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു.
ഇടമുളയ്ക്കൽ തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോളെ ഇക്കഴിഞ്ഞ നാലിനാണ് വീട്ടിന്റെ ചായ്പിൽ മരിച്ച നിലയിൽ കണ്ടത്. മൂന്നു വർഷമായി ഒപ്പം താമസിച്ചു വന്ന ബാബു സംഭവത്തിനുശേഷം അപ്രത്യക്ഷനായിരുന്നു. ബാബുവും കുഞ്ഞുമോളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവദിവസവും ഇരുവരും മദ്യപിച്ചിരുന്നു. കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോൾ കുടിച്ച് തീർത്തതിൽ പ്രകോപിതനായാണ് കൊന്നത്.മൂക്കിലും വായിലും കൂട്ടിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെയും പുനലൂർ ഡിവൈ.എസ്.പി അനിൽ എസ്. ദാസിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.
ആയൂർ മലപ്പേരൂരിലെ മലയിൽ ഒളിവിൽ കഴിഞ്ഞുവന്ന ബാബുവിനെ ചടയമംഗലം സി.ഐ സാജു.എസ്. ദാസ്, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജഹാംഗീർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments