play-sharp-fill
മുഴുക്കുടിയൻ എസ്.പി ഇനി സർവീസിൽ നിന്നു പുറത്തേയ്ക്ക്; മദ്യപിച്ച് ഔദ്യോഗിക വാഹത്തിൽ മൂത്രം ഒഴിക്കുകയും ഛർദിക്കുകയും ചെയ്ത എസ്.പിയെ സസ്‌പെന്റ് ചെയ്തു; സേനയ്ക്ക് കളങ്കമായ എസ്.പിയെ നീക്കിയത് ദിവസങ്ങൾക്ക് ശേഷം

മുഴുക്കുടിയൻ എസ്.പി ഇനി സർവീസിൽ നിന്നു പുറത്തേയ്ക്ക്; മദ്യപിച്ച് ഔദ്യോഗിക വാഹത്തിൽ മൂത്രം ഒഴിക്കുകയും ഛർദിക്കുകയും ചെയ്ത എസ്.പിയെ സസ്‌പെന്റ് ചെയ്തു; സേനയ്ക്ക് കളങ്കമായ എസ്.പിയെ നീക്കിയത് ദിവസങ്ങൾക്ക് ശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യലഹരിയിൽ മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുടുങ്ങി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ സർക്കാരനെ നാണം കെടുത്തിയതിനു പിന്നാലെ മദ്യ ലഹരിയിൽ ഔദ്യോഗിക വാഹനത്തിൽ മൂത്രം ഒഴിക്കുകയും, ഛർദിക്കുകയും ചെയ്ത എസ്.പിയെ സസ്‌പെന്റ് ചെയ്ത് സർക്കാർ.
ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്പി: എസ്. അനിൽകുമാറിനെതിരേയാണു നടപടി. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ കഴിഞ്ഞ ദിവസം സർക്കാർ സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന് സസ്പെൻഷൻ എത്തുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള എസ്പി: അനിൽകുമാറിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സസ്‌പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി: ഡോ. ശ്രീനിവാസനായിരുന്നു അന്വേഷണച്ചുമതല. കഴിഞ്ഞ ജൂൺ 20-ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. ഏത് ഏറെ ചർച്ചയായി. ഇതോടെയാണ് അന്വേഷണം നടത്തിയത്. ഇതിൽ സംഭവം സത്യമാണെന്ന് തെളിയുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗികവാഹനത്തിൽ രണ്ടുദിവസം മുമ്പേ പുറപ്പെട്ട അനിൽകുമാർ യാത്രയിലുടനീളം മദ്യപിച്ചു. പട്ടാപ്പകൽ വാഹനത്തിലിരുന്നു മദ്യപിക്കുകയും മൂത്രമൊഴിക്കുകയും ഛർദിക്കുകയും ചെയ്തു. ഇതിനിടെ ഗൺമാനെയും ഡ്രൈവറെയും അസഭ്യം പറഞ്ഞു. ദുർഗന്ധം മൂലം ഗൺമാൻ ഛർദിക്കുകയും ചെയ്തു.

അനിൽകുമാറിന്റെ പ്രവൃത്തി പൊലീസിനാകെ നാണക്കേടായെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ അച്ചടക്കം നഷ്ടമാക്കുന്നതാണ് ഇത്തരം നടപടികളെന്ന് സർക്കാരും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അനിൽകുമാറിനെ സസ്പെന്റ് ചെയ്യുന്നത്.