മദ്യലഹരിയിൽ കാറുമായി കൊച്ചി നഗരത്തിലെ നടുറോഡിലൂടെ യുവതിയുടെ മരണപ്പാച്ചിൽ: കാറിനുള്ളിൽ അഴിഞ്ഞാടിയ സംഘം നാട്ടുകാരെയും മുൾമുനയിൽ നിർത്തി

മദ്യലഹരിയിൽ കാറുമായി കൊച്ചി നഗരത്തിലെ നടുറോഡിലൂടെ യുവതിയുടെ മരണപ്പാച്ചിൽ: കാറിനുള്ളിൽ അഴിഞ്ഞാടിയ സംഘം നാട്ടുകാരെയും മുൾമുനയിൽ നിർത്തി

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിപഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. കൊച്ചി പഴയ കൊച്ചിയല്ലെന്ന് മാത്രമല്ല, കൊച്ചിയിലെ പെണ്ണുങ്ങളും പഴയത് പോലെയല്ല. മദ്യപിച്ച് ലക്കുകെട്ട് കൊച്ചി നഗരത്തിലൂടെ അമിത വേഗത്തിൽ കാറോടിച്ച യുവതി നാട്ടുകാരെ മുൾ മുനയിൽ നിർത്തി. ര്ണ്ടു വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തിയെങ്കിലും, ഭാഗ്യം കൊണ്ട് ഇരുവരും രക്ഷപെടുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളിൽ കാറിടിച്ച് സാരമായി കേടുപാട് ഉണ്ടാക്കുകയും ചെയ്തു. എടവനക്കാട് സ്വദേശി യാസിനി (46) മകൻ അക്ബർ (12) എന്നിവരെ സാരമായ പരിക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇടപ്പള്ളി സ്വദേശിയായ യുവതിയും സംഘവുമാണ് നഗരമധ്യത്തിൽ കാറുമായി എത്തി അഴിഞ്ഞാടിയത്. മദ്യലഹരിയിലായിരുന്നു യുവതിയും സംഘവും. അമിത വേഗത്തിൽ നഗരത്തിലൂടെ കാറിൽ പായുകയായിരുന്നു സംഘം. യുവതിയാകട്ടെ അതിവേഗം വണ്ടി ഓടിച്ചു. ഈ വാഹനം ആകട്ടെ പ്രദേശത്തെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് നാട്ടുകാർ കാറിനെ പിന്തുടർന്നു. ഇതിനിടെ റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടു പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. നിയന്ത്രണം നഷ്ടമായ കാർ നിയന്ത്രണംവിട്ട് റോഡരികിലെ കടയുടെ ഷട്ടറിലേക്ക് , റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു കയറ്റി. ഇതോടെ നാട്ടുകാർ ചേർന്ന് കാർ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് യുവതി മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. യുവതിക്കൊപ്പം ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും കാറിലുണ്ടായിരുന്നു. യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.