play-sharp-fill
കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..! മദ്യപിച്ച് വാഹനം ഓടിച്ചപ്പോൾ കഴിഞ്ഞ വർഷം ലൈസൻസ് പോയത് 3387 പേർക്ക്

കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..! മദ്യപിച്ച് വാഹനം ഓടിച്ചപ്പോൾ കഴിഞ്ഞ വർഷം ലൈസൻസ് പോയത് 3387 പേർക്ക്

സ്വന്തം ലേഖകൻ

കോട്ടയം: സന്ധ്യമയങ്ങിയിൽ കോട്ടയം നഗരത്തിൽ ഒന്ന് മിനുങ്ങാത്തവരുടെ എണ്ണം കുറയും. ബാറും തീയറ്ററുമല്ലാതെ മറ്റ് വിനോദവിശ്രമ കേന്ദ്രങ്ങളൊന്നും കോട്ടയം നഗരത്തിലില്ലെന്നാണല്ലോ വയ്പ്പ് അങ്ങിനെയുള്ള വിനോദവും വിശ്രമവും കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയവരാണ് കഴിഞ്ഞ വർഷം പരിശോധനയിൽ കുടുങ്ങി ലൈസൻസ് പോയവരിൽ ഏറെയും. കഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് ലൈസൻസസ് സസ്‌പെൻഷൻ എന്ന പ്രശംസാ പത്രം ചാർത്തി നൽകിയത് ജില്ലയിലെ 4707 ഡ്രൈവർമാർക്കായിരുന്നു. ഇതിൽ 3387 ഡ്രൈവർമാരാണ്് മ്ദ്യപിച്ച് വാഹനം ഓടിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായവരിൽ 297 പേർ അപകടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചവരും നിയമം ലംഘിച്ചവരും എല്ലാം ചേർന്ന് കഴിഞ്ഞ വർഷം സർക്കാർ ഖജനാവിലേയ്ക്ക് മുതൽക്കൂട്ടി നൽകിയത് 2.19 കോടി രൂപയാണ്.
അപകടമുണ്ടാക്കി ആളുകളെ കൊന്ന 83 പേരാണ് ഈ പട്ടികയിൽ ഉള്ളത്. ഇവർ അപകടമുണ്ടാക്കിയതിന്റെ റിപ്പോർട്ടും കണക്കും അടക്കമുള്ള വിശദാംശങ്ങൾ സഹിതം പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് മോട്ടോർ വാഹന വകുപ്പ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്. വണ്ടിയോടിക്കുമ്പോൾ ഫോൺ വിളിച്ച 159 പേർക്കും, അപകടകരമായും അശ്രദ്ധമായും വാഹനം ഓടിച്ച 1013 പേർക്കും, മറ്റ് ഗതാഗത നിയങ്ങൾ ലംഘിച്ച 65 പേർക്കും തങ്ങളുടെ ലൈസൻസ് ആറു മാസത്തേയ്ക്ക് നഷ്ടമായിട്ടുണ്ട്.