play-sharp-fill
മദ്യവും കഞ്ചാവും നിരോധിക്കരുത്: മന്ത്രി എം.എം മണി

മദ്യവും കഞ്ചാവും നിരോധിക്കരുത്: മന്ത്രി എം.എം മണി

സ്വന്തം ലേഖകൻ

ഇടുക്കി: മദ്യവും കഞ്ചാവും അടക്കമുള്ള ലഹരികൾ നിരോധിക്കരുതെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി എം.എം മണി.
ലഹരി വസ്തുക്കൾ നിരോധിച്ചാൽ അവയോടുള്ള ആസക്തി വർധിക്കുമെന്ന് എം എം മണി പറഞ്ഞു.

മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നിരോധിക്കാൻ പാടില്ലെന്നും മുൻപ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പലയിടങ്ങളിലും ഇവ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉടുമ്ബൻചോല താലൂക്കിൽ എക്സൈസിന്റെ ലഹരി വിമുക്ത പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിശുദിനം ജവഹർലാൽ നെഹ്‌റു മരിച്ച ദിവസമാണെന്ന വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രിയുടെ പുതിയ പ്രസ്താവന പുറത്തു വന്നത്. ഇടുക്കിയിൽ നടത്തിയ വൺടുത്രി പ്രസംഗത്തോടെയാണ് സംസ്ഥാനത്തെമ്പാടും മന്ത്രി എം.എം മണി പ്രശസ്തനായത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാകുകയും ചെയ്തു.

ഇതിനു പിന്നാലെ മന്ത്രി നടത്തുന്ന നിരന്തര വിവാദ പ്രസംഗങ്ങളാണ് ഇദ്ദേഹത്തെ വാർത്തകളിൽ നിറച്ചത്.