video
play-sharp-fill

ലഹരി വിരുദ്ധ പ്രചാരണം നടത്തിയ ഡി.വൈ.എഫ്.ഐ പിരിച്ചു വിടണം: യൂത്ത് കോൺഗ്രസ്

ലഹരി വിരുദ്ധ പ്രചാരണം നടത്തിയ ഡി.വൈ.എഫ്.ഐ പിരിച്ചു വിടണം: യൂത്ത് കോൺഗ്രസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണക്കടത്തിനു പിന്നാലെ മയക്കുമരുന്നു മാഫിയ സംഘങ്ങളിലും സി.പി.എമ്മും പാർട്ടി സെക്രട്ടറിയും ഉൾപ്പെട്ടതായി വ്യക്തമായതോടെ സി.പി.എം എന്ന പാർട്ടി പിരിച്ചു വിടണമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന ഡിവൈ.എഫ്.ഐയുടെ മാതൃസംഘടനയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകൻ തന്നെ മയക്കുമരുന്നു കേസിൽ അറസ്റ്റിലായിട്ടും ഒരു ഡി.വൈ.എഫ്.ഐ നേതാവ് പോലും പ്രതികരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ഡിവൈ.എഫ്.ഐ എന്ന സംഘടന തന്നെ പിരിച്ചു വിടണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി വിമോചന പോരാട്ടം എന്ന പേരിൽ സംസ്ഥാനത്ത് എമ്പാടും ഡിവൈ.എഫ്.ഐ ക്യാമ്പെയിൻ നടത്തിയത് ബിനീഷ് കൊടിയേരിയുടെ കച്ചവടം കൊഴുപ്പിക്കുന്നതിനാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും, മുഖ്യമന്ത്രി പിണറായി വിജയനും സംശയ നിഴലിലാണ് എന്നും ചിന്റു കുര്യൻ ജോയി ആരോപിച്ചു.