ഓരുവെള്ളം കയറുന്നത് തടയാൻ സ്ഥിരം സംവിധാനം പരിഗണിക്കും : വി എൻ വാസവൻ

Spread the love

സ്വന്തം ലേഖകൻ

താഴത്തങ്ങാടി : കോട്ടയം നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ശുദ്ധജല വിതരണ സംവിധാനത്തിൽ ഓരുവെള്ളം കയറുന്നത് തടയുന്നതിനായി മീനച്ചിലാറ്റിൽ സ്ഥിരം സംവിധാനം ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്ന് വി എൻ വാസവൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നിർമ്മിച്ച തടയിണ തകർന്ന താഴത്തങ്ങാടി കുളപ്പുരകടവ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ ഇത്തരത്തിൽ തടയിണകൾ നിർമ്മിക്കുന്നുണ്ട്, അത് തകർന്നു പോവുകയോ തകർത്തു കളയുകയോ ആണ് പതിവ്. ശദ്ധജലവിതരണത്തിൽ ഓരുകലരുന്നത് തടയുന്നതിന് വേണ്ടിയാണ് നിർമ്മാണം.
എല്ലാ വർഷവും ഇത്തരത്തിൽ താൽക്കാലിക തടയിണകൾ നിർമ്മിക്കുന്നതിന് പകരം ഇതിനു വേണ്ടി സ്ഥിരം സംവിധാനം ശാസ്ത്രീയമായി നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു. ‘

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം മേജർ ഇറിഗേഷൻ വകുപ്പിലെ എൻജീനയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ടർ അതോറട്ടിയുടെ ശ്രദ്ധയിലും കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്.
അടുത്ത ദിവസം തന്നെ ഈ രണ്ട് വിഭാഗങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. ഈ മേഖലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും അറിയിച്ച് ഇക്കാര്യത്തിന് പരിഹാരം ഉണ്ടാക്കും.

കുമ്മനം കുളപ്പുരക്കടവിലും, ഇളങ്കാവിലും, അയ്മനം കല്ലുമട പാലത്തിനു സമീപവും സമീപം നിർമ്മിച്ച തടയണകൾ ഒറ്റരാത്രിയിലെ മഴകൊണ്ട് കൊണ്ട് തകർന്ന് വെള്ളം ഒഴുകാൻ തുടങ്ങിയിരുന്നു. ഇതോടെയാണ് ജനങ്ങൾ പ്രശ്‌നം വി എൻ വാസവനെ അറിയിച്ചത്. തുടർന്ന് രാവിലെ അദ്ദേഹം അവിടെ എത്തിച്ചേരുകയായിരുന്നു.
ലോഡ് കണക്കിന് മണ്ണാണ് മീനച്ചിലാറ്റിൽ ഓരു മുട്ട് നിർമ്മാണത്തിനായി ഇറക്കുന്നത്. ഇത് ഒഴുക്കുന്നത് ആറിന്റെയും തോടുകളുടെയും സ്വഭാവികമായ ആഴം കുറയ്ക്കുന്നുണ്ട്.

മുട്ട് പൊട്ടിച്ച് മണ്ണ് മാറ്റണം എന്നൊക്കയാണ് നിർദേശമെങ്കിലും അത് പാലിക്കപ്പെടുന്നില്ല. മണ്ണ് നിറഞ്ഞ് ആഴം കുറയുന്നതിനാൽ കുമ്മനം, അയ്മം, മേഖലകളിൽ നദീതീരങ്ങളിലെ ജലനിരപ്പ് ഉയരാനും അശാസത്രീയ നിർമ്മാണ രീതി കാണമാക്കുന്നുണ്ട്.
മണ്ണ് പ്‌ളാസ്റ്റിക്ക് ചാക്കിൽ നിർച്ച് നിക്ഷേപിക്കുന്നത് പരിസ്ഥിതക്ക് ദോഷകരമാണ്. ഇക്കാര്യങ്ങൾ എല്ലാം പരിശോധിച്ചായിരിക്കും ഇതിന് പരിഹാരം കണ്ടത്തുകയെന്ന് വി എൻ വാസവൻ പറഞ്ഞു.

വർഷം തോറും ഇത്തരത്തിൽ തടയണ നിർമ്മിക്കുന്നതിന് ഒരു ഉണ്ടിന് 20 ലക്ഷം രൂപയിലധികമാണ് ചെലവഴിക്കുന്നതെന്നാണ് നാട്ടുകാർ ആരോപണം ഉന്നയിച്ചത് . വേണ്ട ഉയരത്തിൽ നിർമ്മാണം നടക്കുന്നുണ്ടോ എന്നകാര്യത്തിലും അവർ സംശയം രേഖപ്പെടുത്തി. ഇക്കാര്യങ്ങൾ എല്ലാം പരിശോധിക്കാമെന്ന് അദ്ദേഹം അവിടെ എത്തിയ ആളുകൾക്ക ഉറപ്പ് നൽകി.