വൻ ലഹരി മരുന്ന് വേട്ട : ലഹരി ഗുളികകൾ കടത്തിയ സ്‌കൂട്ടർ സഹിതം യുവാവ് പിടിയിൽ

metal prison bars with handcuffs on black background
Spread the love

 

സ്വന്തം ലേഖകൻ

തളിപ്പറമ്പ് : ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ സീതി സാഹിബ് സ്‌കൂളിന് സമീപം സിഎച്ച് റോഡിലുള്ള ഷമീമ മൻസിലിലെ ടി.കെ.റിയാസ്(26) ആണ് എക്സൈസിന്റെ പിടിയിലായത്.

ലഹരിമരുന്ന് കടത്തിയ സ്‌കൂട്ടർ ഉൾപ്പെടെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ നിരീക്ഷണത്തിലായിരുന്നു തളിപ്പറമ്പ് പരിസരത്തെ കോളജുകളിലും മറ്റും യുവാക്കൾക്കിടയിൽ ലഹരി ഗുളികകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്‌സൈസ് പറയുന്നു.

ഒരു ഗുളിക 200 മുതൽ 300 രൂപ വരെ വിലയ്ക്കാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതെന്നും മുംബൈയിൽ നിന്നാണ് കൊണ്ടുവന്നതെന്നും പ്രതി എക്സൈസ് സംഘത്തോട് മൊഴ്ി നൽകിയിട്ടുണ്ട്.