
52 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവതി ഉള്‍പ്പെടെ 3 പേർ പിടിയില്‍.ബെംഗളൂരുവില്‍ നിന്നും ലഹരിയുമായി എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരി അഞ്ജുവും ജെഫിനും ഉമേഷുമാണ് പിടിയിലായത്.സ്വകാര്യബസിൽ നിന്നും മറ്റൊരു വാഹനത്തില്‍ കഴക്കൂട്ടം ഭാഗത്തേക്ക് പോവുകയായിരുന്നു ഇവരെ റൂറല്‍ ഡാൻസാഫാണ് പിടികൂടിയത്.
സ്പാ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.ഇവരില്‍ നിന്ന് 52 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഇതേസമയം, കോഴിക്കോട് ഗോവിന്ദപുരത്ത് എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായിരുന്നു.12.5 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ മെഡിക്കല്‍ കോളജ് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്.