ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് കഞ്ചാവ് വിൽപന; പരിശോധനക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കരിക്കല്ല്‌ കൊണ്ട് ആക്രമിച്ചു; പ്രതിയെ സാഹസികമായി പിടികൂടി കോട്ടയം റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ;യുവാവിൽ നിന്ന് 4കിലോ കഞ്ചാവും പിടിച്ചെടുത്തു

Spread the love

കോട്ടയം: ചെങ്ങളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിനുള്ളിൽ വൈകുന്നേരങ്ങളിൽ പരസ്യ മദ്യപാനവും, കഞ്ചാവ് ഇടപാടും നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിൽ 4കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

ചെങ്ങളം മൂന്നുമൂല ഭാഗത്ത് കണ്ടങ്കേരിയിൽ ആദർശ് പ്രസാദ് (21) ആണ് കോട്ടയം റേഞ്ച് എക്സൈസിന്റെ പിടിയിലായത്.പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കരിങ്കല്ലിന് തലക്കെടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.

യുവാവിന്റെ ആക്രമത്തിൽ കോട്ടയം റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറായ ഡി.സുമേഷ്ന്റെ തലയുടെ ഇടതുവശത്ത് ആഴത്തിൽ പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത ശേഷം കുമരകം പോലീസിന് കൈമാറി.
കോട്ടയം എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ജെ മനോജിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിയെ പിടികൂടിയത്.