വാഹനം പരിശോധിക്കാതിരിക്കാൻ കൈക്കുഞ്ഞുങ്ങളുമായി യാത്ര;കടത്തുന്നത് മാരക ലഹരി വസ്തുക്കൾ; കോവളത്ത് ലഹരി ഉത്പന്നങ്ങളുമായി 4 പേർ പിടിയിൽ

Spread the love

തിരുവനന്തപുരം:  കോവളത്ത് വൻ ലഹരി വേട്ട. ബെം​ഗളൂരുവിൽ നിന്നും അരക്കിലോ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, കുഷ് എന്ന ലഹരി വസ്തുവുമായി എത്തിയ നാല് പേരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. വാഹനം പരിശോധിക്കാതിരിക്കാൻ കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു പ്രതികളുടെ യാത്ര.

കോവളത്ത് വെച്ചാണ് ഇവരുടെ വാഹനം ഡാൻസാഫ് സംഘം തടഞ്ഞത്. വട്ടിയൂർക്കാവ് സ്വദേശി ശ്യാം, ഭാര്യ രശ്മി, ഇവരുടെ മൂന്ന് കുട്ടികള്‍, ആര്യനാട് സ്വദേശി സജഞയ്, മുഹമ്മദ് നൗഫൽ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

രഹസ്യ വിവരം ലഭിച്ച പൊലീസ് തമിഴ്നാട് അതിർത്തി മുതൽ ഇവരെ പിന്തുടരുകയായിരുന്നു. ശ്യാമിനെ നേരത്തെ ലഹരി കേസിൽ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശ്യാം വീണ്ടും തലസ്ഥാനത്തേക്ക് ലഹരി കടത്തുന്നുണ്ടെന്ന് സിറ്റി പൊലിസ് കമ്മീഷണർ തോംസണ്‍ ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വാഹനം പിന്തുടർന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group