
പൊൻകുന്നം: ലഹരിക്കെതിരെയുള്ള പോരാട്ടം കലാലയങ്ങളില്‍ നിന്നും തുടങ്ങണമെന്ന് ദേവസ്വം സഹകരണ തുറമുഖ മന്ത്രി വിഎൻ വാസവന്‍ പൊന്‍കുന്നം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വികസനപദ്ധതികളുടെയും ജില്ലാപഞ്ചായത്തും എക്‌സൈസ് വകുപ്പും ചേര്‍ന്ന് സ്‌കൂളുകളില്‍ നടത്തുന്ന ലഹരിവിരുദ്ധ പദ്ധതിയായ ലക്ഷ്യയുടെ ജില്ലാതല ഉദ്‌ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമാണ് വിമുക്തി പദ്ധതി. പൊതുവിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമാണിത്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്‌ഞം എന്നത് സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയാണ് എന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസത്തെ കൈപിടിച്ചുയര്‍ത്തുക എന്ന വീക്ഷണം വിജയകരമായി മുന്നോട്ടു പോകുകയാണ്. കളിസ്‌ഥല നിര്‍മാണം, പ്രവേശനകവാടം, ശൗചാലയ ബ്ലോക്ക്, ചുറ്റുമതില്‍ നിര്‍മാണം, സോളാര്‍ പാനല്‍ സ്‌ഥാപിക്കല്‍, കെമിസ്‌ട്രിലാബ് നിര്‍മാണം എന്നി പദ്ധതികളാണ് ഉദ്‌ഘാടനം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷത വഹിച്ചു. കെമിസ്‌ട്രി ലാബ് സമര്‍പ്പണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആര്‍.ശ്രീകുമാര്‍, ജില്ലാപഞ്ചായത്തംഗം ടി.എന്‍.ഗിരീഷ്‌കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ഗിരീഷ് എസ്.നായര്‍, വി.ജി.ലാല്‍, അഡ്വ.പി. സതീശ് ചന്ദ്രന്‍ നായര്‍, അഡ്വ.ജയാ ശ്രീധര്‍, സി.കെ.രാമചന്ദ്രന്‍, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.സുമേഷ് ആന്‍ഡ്രൂസ്, ആന്റണി മാര്‍ട്ടിന്‍, പഞ്ചായത്തംഗം ശ്രീലത സന്തോഷ്, ബിപി സി അജാസ് വാരിക്കാടന്‍, അനിസദ്ദീന്‍ അഹമ്മദ്, എം.എച്ച്.നിയാസ്, എം.സി.രജനി, ആശാ രാജു, രാഖി ബിജു, പി ജി ജനീവ്, സലാഹുദീന്‍, കെ കെ സന്തോഷ് കുമാര്‍, പി പ്രജിത്ത്, ലാജി മാടത്താനി, പി എം സലീം, അഡ്വ. വൈശാഖ് എസ് നായര്‍, അര്‍ച്ചന വി. ബാബു, എ.പി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.



