
ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹത്തിന് സഹകരിക്കില്ലെന്ന് പുതുപ്പാടിയിലെ മഹല്ല് കമ്മറ്റികള്‍
ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ ബഹിഷ്കരിക്കുമെന്നും മഹല്ലു കമ്മറ്റി.
ലഹരിക്കെതിരായ പോരാട്ടത്തിലാണ് ഈ നിർണായക തീരുമാനങ്ങൾ. താമരശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമ്മറ്റികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. താമരശ്ശേരി ഷിബില കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
ആളുകള്‍ക്ക് ബോധവത്കരണം നടത്തും. ലഹരിക്കെതിരായ പോരാട്ടത്തില്‍ പോലീസുമായി കൈകോർക്കും. ലഹരിക്കെതിരെ മഹല്ല് തലത്തില്‍ യുവാക്കളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും മഹല്ല് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0