കാറിൽ മയക്കുമരുന്ന് കടത്തി; നാലംഗ സംഘത്തെ പോലീസ് വളഞ്ഞു; പിന്നാലെ സംഘത്തിൽ ഒരാൾ കനാലിലേക്ക് ചാടി, നാടകീയ രംഗങ്ങൾ

Spread the love

തൃശ്ശൂർ: കാറിൽ മയക്കുമരുന്ന് കടത്തുകയാണെന്ന സംശയത്തെ തുടർന്ന് നാലംഗ സംഘത്തെ പോലീസ് വളഞ്ഞു. പോലീസിനെ കണ്ടതും സംഘത്തിലൊരാൾ കനോലി കനാലിൽ ചാടി. ബുധനാഴ്ച രാവിലെ ചാവക്കാട് ടൗണിൽ പുതിയ പാലത്തിനു സമീപമാണ് നാടകീയമായ സംഭവം

video
play-sharp-fill

രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചാവക്കാട് പുതിയ പാലത്തിനു മുകളിൽനിന്ന് കനാലിലേക്ക് ചാടിയ ആൾക്ക് സാരമായി പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നു.

ആദ്യം മഫ്തി പോലീസ് പോലീസ് ഇവരെ പിന്തുടരുകയും പിന്നീട് ചാവക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചാവക്കാട് പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ മറ്റു വഴികൾ ഇല്ലെന്ന് കണ്ടപ്പോഴാണ് സംഘം വാഹനത്തിൽനിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ മയക്കുമരുന്ന് കടത്തുകയായിരുന്നു ഇവരെന്നാണ് പ്രാഥമിക വിവരം. മലയാളികൾക്കൊപ്പം ഒഡീഷ സ്വദേശികളും വാഹനത്തിലുണ്ടായിരുന്നെന്നാണ് വിവരം.