play-sharp-fill
മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

 

സ്വന്തം ലേഖിക

ചെറുവത്തൂർ: മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ . സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് ഓരിമുക്കിലെ ഷംസുദ്ദീൻ, കാടങ്കോട്ടെ ഫസൽ റഹ്മാൻ എന്നിവർ പിടിയിലായത്. അച്ചാംതുരുത്തി പാലത്തിന് സമീപത്തുനിന്നുമാണ് ഇരുവരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത് .

പ്രതികളുടെ പക്കൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള നാലുഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു . ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരുഗ്രാം എം.ഡി.എം.എ 2000 രൂപയ്ക്കാണ് ആവശ്യക്കാർ വിൽക്കുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :