
മണ്ണഞ്ചേരി, കലവൂര്‍, മുഹമ്മ, ആര്യാട് മേഖലകളില്‍ വ്യാപക മയക്കുമരുന്ന് വില്‍പ്പന; പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വർദ്ധിക്കുന്നുവെന്ന് പരാതി
സ്വന്തം ലേഖിക
മുഹമ്മ: മണ്ണഞ്ചേരി, കലവൂര്‍, മുഹമ്മ, ആര്യാട് മേഖലകളില്‍ മയക്കുമരുന്ന് വില്‍പ്പന വ്യാപകമാകുന്നതായി പരാതി.
മണ്ണഞ്ചേരി പെരുന്തുരുത്ത് കരി, കലവൂര്‍ ഐടിസി കോളനി, മുഹമ്മ ബോട്ടുജെട്ടിക്കു സമീപത്തെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍, മുഹമ്മയിലെയും സമീപ മേഖലകളിലേയും മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ടാണ് ഗുണ്ടാ ആക്രമണങ്ങള്‍ കൂടുതലും അരങ്ങേറുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കഴിഞ്ഞദിവസം ആര്യാട് കൈതത്തില്‍ നികര്‍ത്തില്‍ രതീഷിന്റെ വീടിനു നേരേ മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ രതീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആര്യാട് സ്വദേശിയായ ബിനു എന്ന യുവാവിനു വെട്ടേറ്റ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു രതീഷിനു നേരേയുള്ള ആക്രമണം.
ഇതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ മയക്കുമരുന്ന് വില്‍പ്പന ജനങ്ങൾക്ക് ഭീഷണിയായി മാറുകയാണ്.