ടൗണ്‍ കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന; കരീം ലാലയും കൂട്ടാളിയും പിടിയില്‍; അക്രമാസക്തരായവരെ കീഴടക്കിയത് നാട്ടുകാരുടെ സഹായത്താല്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന രണ്ട് അന്യസംസ്ഥാനക്കാര്‍ പിടിയിലായി.

അസം നാഗോണ്‍ സ്വദേശികളായ മുസാഹറുള്‍ ഹക്ക് (ഛോട്ടൂ -24 ), ജമീറൂള്‍ ഹക്ക് (കരീം ലാലാ -26) എന്നിവരെയാണ് എറണാകുളം ഐബി വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തില്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ പക്കല്‍ നിന്ന് അര കിലോ വീതമുള്ള നാല് പോളിത്തീന്‍ പാക്കറ്റുകളില്‍ നിന്നായി രണ്ട് കിലോ കഞ്ചാവ് പിടികൂടി. സുഹൃത്തുക്കളായ അസം സ്വദേശികളുടെ ആവശ്യപ്രകാരം അസമില്‍ നിന്ന് കഞ്ചാവ് കടത്തി കൊണ്ട് വന്ന് എറണാകുളം ടൗണ്‍ ഭാഗങ്ങളില്‍ “മൈസൂര്‍ മാംഗോ ” എന്ന പേരില്‍ ഇവര്‍ വിറ്റഴിച്ചിരുന്നു.

ഏതാനും ദിവസം മുന്‍പ് കഞ്ചാവുമായി ഒരു ഇതരസംസ്ഥാനക്കാരന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായതോടുകൂടിയാണ് ഛോട്ടു, കരീം ലാല എന്നീ അസ്സം സ്വദേശികളെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ ഇരുവരും എക്സൈസ് സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു.

ഇടപ്പള്ളി ടോളിന് സമീപം കഞ്ചാവ് കൈമാറുവാന്‍ രാത്രിയോടെ ഇവര്‍ എത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം ഇവരെ കാത്ത് നിന്നു. പിടിയിലാകുമെന്ന് മനസ്സിലായപ്പോള്‍ കഞ്ചാവ് അടങ്ങിയ ബാഗ് തൊട്ടടുത്ത മതില്‍ക്കെട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഇരുവരും ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
എക്സൈസ് സംഘവു നാട്ടുകാരും ചേര്‍ന്നാണ് അക്രമാസക്തരായ ഇരുവരേയും കീഴ്‌പ്പെടുത്തിയത്.