
തിരുവനന്തപുരം : തിരുവനതപുരം കഴക്കൂട്ടത്ത് ചന്തവിളയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. നെയ്യാർ ഡാം വാഴിച്ചല്‍ സ്വദേശിയായ ദീപക് (20) കള്ളിക്കാട് സ്വദേശിയായ അച്ചു (24) എന്നിവരെയാണ് പോത്തൻകോട് പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.14 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
ബെംഗളൂരുവില്‍ നിന്നും ട്രെയിൻ മാർഗ്ഗമാണ് പ്രതികള്‍ എംഡിഎംഎ കഴക്കൂട്ടത്ത് എത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനില്‍ പോലീസിനെ കണ്ട പ്രതികള്‍ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പോലീസ് സംഘം മേലെചന്തവിളയില്‍വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് എസ്‌ഐമാരായ സഫീർ, ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത പ്രതികളെ പോത്തൻകോട് പോലീസിന് കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂള്‍, കോളേജുകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പനയ്ക്കായാണ് ലഹരി വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.