
ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി; മയക്കുമരുന്നു കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും 1000 രൂപ പിഴയും
സ്വന്തം ലേഖകൻ
കൊച്ചി: മയക്കുമരുന്നു കേസിലെ പ്രതിക്ക് 10 വര്‍ഷം തടവും 1000 രൂപ പിഴയും. വൈറ്റില ജൂനിയര്‍ ജനത റോഡ് ശ്രീമുരുക നിവാസില്‍ രവീന്ദ്രനാഥി(47)നെയാണ് കോടതി ശിക്ഷിച്ചത്.
2006ലാണ് സംഭവം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ 23 ആമ്പിളുമായി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ വിചാരണ നടക്കുന്ന കാലയളവില്‍ ഒളിവില്‍ പോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ചെന്നെയിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയി, എ.എസ്.ഐ അബ്ബാസ്, എസ്.സി.പി.ഒ. ഉണ്ണിക്കൃഷ്ണന്‍, സി.പി.ഒമാരായ ദിലീഷ്, വിജയഘോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Third Eye News Live
0