video
play-sharp-fill

ഓൺലൈൻ വഴി അനധികൃത മരുന്നുകച്ചവടം ; മെഡ് ലൈഫ് ഇന്റർനാഷണലിന്റെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി

ഓൺലൈൻ വഴി അനധികൃത മരുന്നുകച്ചവടം ; മെഡ് ലൈഫ് ഇന്റർനാഷണലിന്റെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ വഴി മരുന്നുകച്ചവടംനടത്തിയ മരുന്നുകടയുടെ ഡ്രഗ്ഗ്‌സ് ലൈസൻസ് റദ്ദാക്കി.തൃക്കാക്കരയിൽ പൈപ്പ്‌ലൈൻ ജംങ്ഷന് സമീപം പ്രവർത്തിച്ചിരുന്ന മെഡ്‌ലൈഫ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രഗ്‌സ് ലൈസൻസുകളാണ് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സാജുജോൺ റദ്ദാക്കിയത്. പരിശോധനയിൽ മെഡ് ലൈഫ്് ഇന്റർനാഷണിലിൽ നിന്നും അനധികൃതമായി ഓൺലൈൻ മരുന്ന് വിപണനം നടക്കുന്നതായി ഡ്രഗ്‌സ് കൺട്രോൾ അധികാരികൾക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിക്കുന്നത്.

സ്ഥാപനം സ്വയം ആവിഷ്‌ക്കരിച്ച ആപ്ലിക്കേഷൻ വഴി ഓൺലൈനിൽ പ്രിസ്‌ക്രിപ്ഷൻ സ്വീകരിച്ച്, മരുന്ന് വിതരണം നടത്തുകയായിരുന്നു. ഇതിലൂടെ നാർക്കോട്ടിക് മരുന്നുകൾ ഉൾപ്പെടെ വിവിധ ഇനം മരുന്നുകൾ വലിയ അളവിൽ സ്ഥാപനത്തിൽ നിന്നും വിൽക്കുതിനനും നിയമവിരുദ്ധമായി ഓൺലൈൻ വ്യാപാരം നടത്തിയതിനുമാണ് നടപടി. കൂടാതെ കാര്യാലയത്തിന്റെ അധികാര പരിധിയിൽ വരുന്ന പല സ്ഥാപനങ്ങളും നിരീക്ഷണത്തിലാണെന്നും അനധികൃതമായി ഓൺലൈൻ മരുന്ന് വിപണനം ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളറും ലൈസൻസിങ് അതോറിറ്റിയുമായ സാജുജോൺ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :