കോട്ടയത്ത് വീണ്ടും കഞ്ചാവ് വേട്ട ; ആർപ്പൂക്കര സ്വദേശിയായ യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാന്ധിനഗർ : കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കരിപ്പ ,പുത്തൻപുരക്കൽ എബിൻ ജോസഫിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധി നഗർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവും കണ്ടെടുത്തു.

ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ യുവാക്കൾ കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്നതായി ജില്ലാ പോലിസ് മേധാവി ജി.ജയദേവിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ്
എ ബി നെ കുറിച്ച് സൂചന ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാളെ നിരീക്ഷിച്ച്‌ വരികയായിരുന്നു.ഇന്നലെ ഇയാളെ പരിശോധിച്ചപ്പോൾ കച്ചവടത്തിനായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു’ ഇയാൾക്ക് കഞ്ചാവ് കൈമാറിയ ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് ഇയാളെയും അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ എസ് പി വിനോദ് പിള്ളയുടെ നിർദ്ദേശപ്രകാരം ഗാന്ധിനഗർ എസ് എച്ച് ഒ കെ.ഷിജിയുടെ നേതൃത്വത്തിൽ എസ് ഐ മാരായ പ്രശോഭ്, ഷാജി, അനിൽ എ. കെ, സജി എം പി, സീനിയർ സിവിൽ പോലീസ് ഓഫീസർ  മനീഷ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, അനീഷ് വി കെ, അജയകുമാർ കെ ആർ ,ഷിബു പി എം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ചിങ്ങവനത്ത് 8 കിലോ കഞ്ചാവുമായി 3 പേരെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു