
അഡ്മിഷൻ വേണോ? ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് കേരള സര്‍വകലാശാല
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിർണായക ചുവടുവെയ്പുമായി കേരള സർവകലാശാല.
കേരള സർവകലാശാല കോളേജില്‍ അഡ്മിഷൻ നേടണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്നാണ് നിർദേശം.
ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളില്‍ ചേരണമെങ്കില്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം സമർപ്പിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകള്‍ക്ക് അവാർഡു നല്‍കുമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
Third Eye News Live
0