മൂന്നു കൊല്ലമായി ലഹരി ഉപയോഗിക്കുന്നത് ജോലി ചെയ്യാനുള്ള ആവേശത്തിന് വേണ്ടി; അക്വിലിനെ പിടികൂടുന്ന സമയത്ത് ഫോണിലേക്ക് വിളിച്ച സഹപാഠികൾക്കും വേണ്ടിയിരുന്നത് ലഹരിമരുന്ന്; ലഹരിക്കടിമകളായ ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര്‍: നിരോധിത മയക്കുമരുന്നുമായി തൃശൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്ന് പിടിയിലായ ഡോക്ടറെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.

താൻ മൂന്നു കൊല്ലമായി ലഹരി ഉപയോഗിക്കുന്നുവെന്നും ജോലി ചെയ്യാനുള്ള ആവേശത്തിന് വേണ്ടിയാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്ന് പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, എല്‍.എസ്.ഡി എന്നിവ ഉപയോഗിക്കും.

തന്റെ ഒപ്പമുള്ള പതിനഞ്ചോളം ഡോക്ടര്‍മാര്‍ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അക്വില്‍ പൊലീസിനോട് പറഞ്ഞു. ഇവരില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് അലാവൂദ്ദീന്‍, സോണി, സഹല്‍, അര്‍ഷാദ്, അജ്മല്‍, ആല്‍ബിന്‍ എന്നീ ഡോക്ടര്‍മാരാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇതോടെ ലഹരിക്കടിമകളായ ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അക്വില്‍ പേര് വെളിപ്പെടുത്തിയ ഡോക്ടര്‍മാരെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഹോസ്റ്റലില്‍ ലഹരിമരുന്ന് ഉപയോഗം നടക്കുന്നതായി വിവരം കിട്ടിയത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു. പൊലീസ് സംഘം നേരെ ഹോസ്റ്റലിലേക്ക് ഇരച്ചുക്കയറി. ഈ സമയം, ഡോക്ടര്‍ അക്വില്‍ മുഹമ്മദ് ഹുസൈന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുറി പരിശോധിച്ചപ്പോള്‍ രണ്ടരഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇതിനു പുറമെ, ലഹരി സ്റ്റാംപുകളും കണ്ടെത്തി. ബംഗ്ലുരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴിനല്‍കി. ഹഷിഷ് ഓയിലിന്റെ ഒരു കുപ്പിയും കണ്ടെടുത്തു. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

അക്വിലിനെ പിടികൂടുന്ന സമയത്ത് ഫോണിലേക്ക് ഒട്ടേറെ കോളുകള്‍ വന്നിരുന്നു. സഹപാഠികള്‍ ലഹരിമരുന്നിനു വേണ്ടി വിളിച്ച കോളുകളായിരുന്നു. ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ലഹരിമരുന്നിന് അടിമകളായ ഈ വിദ്യാര്‍ത്ഥികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കും. മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലേക്ക് ലഹരി എത്തിക്കുന്ന ഇടനിലക്കാരെക്കുറിച്ച്‌ പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ചാവക്കാട്ടെ കൊലക്കേസ് പ്രതിയാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്നാണ് വിവരം. കോഴിക്കോട് സ്വദേശിയായ ഡോക്ടറുടെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാകാന്‍ ഇനി ബാക്കിയുള്ളത് 15 ദിവസം മാത്രമാണ്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ ലഹരി വില്‍പ്പനയും ഉണ്ടായിരുന്നു. വന്‍ തുകയ്ക്കാണ് ഇയാള്‍ മയക്കുമരുന്ന് വിറ്റിരുന്നത്. ഡോ അക്വിലിന്റെ ഹോസ്റ്റലിലെ മുറിയാണ് മെഡിക്കല്‍ കോളേജിലെ പ്രധാന ലഹരി വില്‍പന കേന്ദ്രം.