play-sharp-fill
എംഡിഎംഎയും എൽഎസ്ഡിയും ഉൾപ്പടെയുള്ള രാസലഹരി മയക്കുമരുന്നുകൾ വില്പനക്ക് കൊണ്ടുവന്ന കേസ്; എരുമേലി സ്വദേശികളായ പ്രതികൾക്ക് 22 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി

എംഡിഎംഎയും എൽഎസ്ഡിയും ഉൾപ്പടെയുള്ള രാസലഹരി മയക്കുമരുന്നുകൾ വില്പനക്ക് കൊണ്ടുവന്ന കേസ്; എരുമേലി സ്വദേശികളായ പ്രതികൾക്ക് 22 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി

സ്വന്തം ലേഖകൻ

കോട്ടയം : വൻ രാസലഹരികളിൽപ്പെട്ട മയക്കുമരുന്നുകൾ വില്പനക്കായി കടത്തി കൊണ്ടുവന്ന കേസിൽ പ്രതികൾക്ക് 22 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 2023 മെയ് മാസം 23 ന് പാലാ – തൊടുപുഴ റോഡിൽ പാല കെഎസ്ആർടിസി ടെർമിനലിന് സമീപം വില്പനക്കായി കൊണ്ടുവന്ന എംഡിഎംഎ,എൽഎസ്ഡി മയക്ക് മരുന്നുമായി പ്രതികളെ പിടികൂടിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് നേർച്ചപാറ കര ഓലിക്കപാറയിൽ വീട്ടിൽ അഷ്കർ അഷറഫ് (26 വയസ്സ്) ന് 22 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും രണ്ടാം പ്രതിയായ കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് ആമക്കുന്ന് ഭാഗത്ത് കരയിൽ നിർത്താലിൽ വീട്ടിൽ അൻവർഷാ എൻ എൻ ( 23 വയസ് ) ന് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും മൂന്നാം പ്രതി എരുമേലി സൗത്ത് കുളത്തുങ്കൽ വീട്ടിൽ അഫ്സൽ അലിയാർ ( വയസ് 21 ) ന് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെഎൻ പ്രതികൾക്ക് ശിക്ഷ വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഇഇ ആൻഡ് എഎൻഎസ്എസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോൺ , എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർ വിനോദ് കെ ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, പ്രശോഭ് കെ വി ,നിമേഷ് കെ എസ് ,ദീപു ബാലകൃഷ്ണൻ എന്നിവർ ചേർന്ന് കണ്ടുപിടിച്ച കേസാണിത്.

കേസ് കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ആർ. രാജേഷ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി.