സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി കഞ്ചാവ് കടത്ത്; അസിസ്റ്റന്‍റ് ക്യാമറാമാൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: പൊലീസ് പരിശോധനക്കിടെ വാഹനത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി കഞ്ചാവ് കടത്തിയ കേസില്‍ സിനിമ അസിസ്റ്റന്‍റ് ക്യാമറമാനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം കൊട്ടിയം ചിറവിള പുത്തന്‍വീട്ടില്‍ അശോക് എന്ന സുമിത്തിനെയാണ് (22) അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 നവംബറില്‍ തിരൂര്‍ ആലിങ്ങലില്‍ പൊലീസ് വാഹന പരിശോധനക്കിടെയാണ് കേസിനാസ്പദമായ സംഭവം.
പ്രതിയും സംഘവും കാറില്‍ കാസര്‍കോട്ടുനിന്ന് കൊല്ലത്തേക്ക് പോകുംവഴി ആലിങ്ങലില്‍ വാഹനത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞ പ്രതികളില്‍ ഒരാളെ തിരൂര്‍ പൊലീസ് കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തിരൂര്‍ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ പ്രമോദ്, രാജേഷ്, ജയപ്രകാശ്, സുമേഷ് എന്നിവരടങ്ങിയ അന്വേഷണസംഘം പ്രതിയെ തിരുവനന്തപുരം തമ്ബാനൂരില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും മുമ്പും നിരവധി തവണ കാസര്‍കോട്ടുനിന്ന് എത്തിച്ച് കച്ചവടം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.