ലഹരിമരുന്ന് കേസുകള്‍ ഒരു വർഷത്തിനുള്ളില്‍ മൂന്നിരട്ടിയായി ; കുറവിലങ്ങാട് എക്‌സൈസിൽ രജിസ്റ്റർ ചെയ്തത് 70 കേസുകൾ ; ഇരയാകുന്നതിലേറെയും കൗമാരക്കാര്‍

Spread the love

കുറവിലങ്ങാട്: മേഖലയില്‍ ലഹരിമരുന്ന് കേസുകള്‍ ഒരു വർഷത്തിനുള്ളില്‍ മൂന്നിരട്ടിയായി. 2023ല്‍ 20 കേസുകളാണ് കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസ് പരിധിയിലെടുത്തതെങ്കില്‍ കഴിഞ്ഞ വർഷമിത് 70 പിന്നിട്ടതായാണ് കണക്ക്.

ഇവയിലേറെയും കഞ്ചാവ് കൈവശംവച്ചതിനുള്ള കേസുകളാണ്. കഞ്ചാവിനൊപ്പം ഹാഷ് ഓയില്‍, രാസലഹരിയായ മെത്താഫിറ്റമിൻ എന്നിവയും കേസുകളില്‍പ്പെടുന്നുണ്ട്. കേസില്‍പ്പെട്ടവരേറെയും കൗമാരക്കാരാണെന്നത് ഞെട്ടിക്കുന്നു.

എഴുപതോളം കേസുകളെടുത്തുവെങ്കിലും കേസുകളെല്ലാം ജാമ്യം ലഭിച്ച സ്ഥിതിയിലായിരുന്നു. ഒരു കിലോയില്‍ താഴെ അളവിലാണ് പിടികൂടുന്ന കഞ്ചാവെങ്കില്‍ ജാമ്യം ലഭിക്കുമെന്നതിനാല്‍ കേസുകളിലൊന്നിലും കാര്യമായ ശിക്ഷാനടപടികളുണ്ടായില്ല. പതിനായിരം രൂപ പിഴയടച്ചാല്‍ കേസ് തീരുന്ന രീതിയിലാണ് നിയമനടപടികള്‍. രാസപദാർഥങ്ങളടക്കമുള്ള ലഹരിയുടെ ഉപയോഗം വർധിക്കുന്നതും ആശങ്ക വർധിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറവിലങ്ങാട്, കാണക്കാരി, കടപ്ലാമറ്റം, കിടങ്ങൂർ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കരൂർ പഞ്ചായത്തിലെ അഞ്ച് വാർഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് കുറവിലങ്ങാട് എക്‌സൈസ് റേഞ്ച് ഓഫീസ് സേവനം നല്‍കുന്നത്. ഈ വർഷം രണ്ടാം മാസം പിന്നിടും മുമ്ബേ ആറ് കേസുകള്‍ ഇതിനോടകമുണ്ടായിട്ടുണ്ടെന്നത് ലഹരിക്കേസുകള്‍ ഉയരുന്നുവെന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.