play-sharp-fill
ഹയര്‍സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ ഉള്‍പ്പെടുത്തും; ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് വരുന്നു

ഹയര്‍സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ ഉള്‍പ്പെടുത്തും; ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് വരുന്നു

സ്വന്തം ലേഖകന്‍

കൊച്ചി: ക്യാമ്പസുകളിലെ ലഹരി ഉപഭോഗം ചെറുക്കാന്‍ ക്യാമ്പസ് പൊലീസ് യൂണിറ്റ് തുടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ലഹരിമരുന്നിന്റെ വ്യാപക ഉപഭോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ട് പോലീസിന് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എന്‍. രാമചന്ദ്രന്‍ എഴുതിയ കത്താണ് സുപ്രധാന ഇടപെടലിലേക്ക് കോടതിയെ നയിച്ചത്.

ഹയര്‍ സെക്കന്‍ഡറി സിലബസില്‍ ലഹരി ഉപഭോഗത്തിന്റെ ദൂഷ്യ വശങ്ങള്‍ വിശദമാക്കുന്ന പാഠഭാഗങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ക്യാമ്പസുകളില്‍ ലഹരി ഉപഭോഗം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. നിലവിലെ സംവിധാനത്തില്‍ ക്യാമ്പസുകളിലെത്തി പോലീസിന് പരിശോധന നടത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ക്യാമ്പസ് പൊലീസ് യൂണിറ്റ് തുടങ്ങാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പുറമേ ലഹരി ഉപഭോഗം തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നു മാസം കൂടുമ്പോള്‍ കോടതി മുമ്പാകെ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1985-ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോ ട്രോഫിക് സബ്സ്റ്റാന്‍സസ് ആക്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികളെടുക്കണമെന്നും ചീഫ് ജസ്റ്റീസ് എം. മണികുമാര്‍, ജസ്റ്റീസ് പി.പി. ചാലി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.