video
play-sharp-fill

ലഹരിയ്ക്ക് എതിരെ യുവാക്കള്‍ അണിനിരക്കണം, കോളേജ് ക്യാമ്പസുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കണം : കോട്ടയം ഡിവൈഎസ്പി കെ. ജി അനീഷ്

ലഹരിയ്ക്ക് എതിരെ യുവാക്കള്‍ അണിനിരക്കണം, കോളേജ് ക്യാമ്പസുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കണം : കോട്ടയം ഡിവൈഎസ്പി കെ. ജി അനീഷ്

Spread the love

ഏറ്റുമാനൂര്‍ : ലഹരിയ്ക്ക് എതിരെ യുവാക്കള്‍ അണിനിരക്കണമെന്നും കോളേജ് ക്യാമ്പസുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കണമെന്നും കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ്.

ഏറ്റുമാനൂര്‍ മംഗളം എംസി വര്‍ഗ്ഗീസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന കോളേജ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന് ആധുനിക കാലഘട്ടത്തില്‍ ഊന്നല്‍ നല്‍കണമെന്ന് ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തിയ മംഗളം എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ബിജു വര്‍ഗ്ഗീസ് പറഞ്ഞു.

ഈഗിള്‍ ഗെയിമിംഗ് ബ്ലോഗര്‍ ദിനില്‍ ദിനേഷ് ആര്‍ട്‌സ് ഡേ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.പി.ഡി ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനന്തകൃഷ്ണന്‍, ശ്രേയസ് അജയ്, ശിവദത്ത് ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേദിയില്‍ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.