
കൊച്ചി: പത്ത് കിലോ കഞ്ചാവ് കടത്തിയ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും എക്സൈസ് പിടിയില്‍. വടുതല സ്വദേശി പോഴമംഗലം വീട്ടില്‍ ജിബിന്‍ ജോണി (35) യാണ് അറസ്റ്റിലായത്.
കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുന്നതിനിടെ 1.2 കിലോ ഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു. എറണാകുളം എക്സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം വടുതല പാലം റോഡിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് പിടികൂടുമ്പോള്‍ ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ അക്രമാസക്തനായി.
കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് പിന്‍തുടര്‍ന്ന് പിടികൂടി. തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group