
വീടുവെച്ച് നൽകിയത് സന്നദ്ധ സംഘടന:ജീവിത രീതിയോ, ആഡംബരം..
ജീവിതത്തിൽ ഇന്നുവരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ആൽവിൻ ലഹരി വിറ്റാണ് പണം കണ്ടെത്തിയത്.പോലീസിനെ വെട്ടിച്ചു 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം.ബെംഗളൂരുവിലെ കോളേജിൽ ഹോട്ടൽ മാനേജ്മെന്റിനു പഠിക്കുന്നു എന്നു നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും ചില സുഹൃത്തുക്കളുടെ മുറിയിൽ താമസിച്ചു ലഹരി വിൽപനയായിരുന്നു ആൽബിന്റെ തൊഴിൽ. പഠിച്ചിരുന്ന സമയത്ത് അറിയപ്പെടുന്ന കബഡി താരമായ ആൽബിൻ 17,000 രൂപയുടെ ഷൂസും 14 ലക്ഷം രൂപ വരുന്ന കാറും ബൈക്കും, ലഹരിവില്പന നടത്തി സ്വാന്തമാക്കി.
ഓരോ മാസവും 7 ലക്ഷം രൂപ വരെ ആൽവിന്റെ അക്കൗണ്ടിൽനിന്നു കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായാണു പൊലീസ് പരിശോധനയിൽ കണ്ടെത്തിയത്.സാമ്പത്തികമായി മോശം അവസ്ഥയിലാണെന്ന് ആൽവിനും കുടുംബവും നാട്ടുകാരെ ബോധ്യപ്പെടുത്തിയാണ് സന്നദ്ധ സംഘടന ഇവർക്ക് വീട് വെച്ച് നൽകിയത്.
70 ഗ്രാം രാസലഹരിയും 4 കിലോഗ്രാം കഞ്ചാവും വിറ്റ കേസിലാണ് ആൽവിനും പ്രായപൂർത്തിയാകാത്ത 3 സുഹൃത്തുക്കളും പിടിക്കപ്പെട്ടത്.ബെംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിൽ നിന്നു വിലങ്ങുമായി രക്ഷപ്പെട്ട ആൽവിനെ 3 സംസ്ഥാനങ്ങളിലൂടെ 9 ദിവസം പിന്തുടർന്നാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട ശേഷം ആൽവിൻ വിളിച്ചതനുസരിച്ചു മനക്കൊടിയിൽനിന്നു ബെംഗളൂരു വരെ കാറിലും ബൈക്കിലുമായെത്തിയ സഹോദരനും ബന്ധുവും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി കേരളത്തിലെത്തിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരുവിലെത്തിച്ച് 29നു തെളിവെടുപ്പു നടത്തിയ ശേഷം ഹൊസൂരിലെ ഹോട്ടലിലാണു പൊലീസ് സംഘം ആൽവിനുമായി രാത്രി തങ്ങിയത്. കാലിലെ വിലങ്ങ് കട്ടിലിനോട് ബന്ധിച്ചിരുന്നു.11 മണിയോടെ പൊലീസുകാർ ഉറക്കമായെന്നുറപ്പിച്ച ശേഷം ആൽവിൻ, കട്ടിലിന്റെ കാൽ ശബ്ദമുണ്ടാക്കാതെ ഉയർത്തി വിലങ്ങ് പുറത്തെടുത്ത ശേഷം മൂന്നാം നിലയിൽ നിന്ന് പൈപ്പ്‌വഴി ഊർന്നിറങ്ങുകയായിരുന്നു. സമീപത്തെ കോളനിയിൽ ഒന്നര മണിക്കൂർ ഒളിച്ചിരുന്ന ശേഷം ഇതുവഴിയെത്തിയ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു കെആർ പുരത്തെത്തി.അപകടത്തിൽപ്പെട്ടതാണെന്നും വീട്ടിലറിയിക്കാൻ സഹായിക്കണമെന്നും വിശ്വസിപ്പിച്ചു വഴിയാത്രക്കാരന്റെ കയ്യിൽ നിന്നു ഫോൺ വാങ്ങി അമ്മയെയും സഹോദരനെയും വിളിച്ചു.
മുറ്റിച്ചൂർ, തളിക്കുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പൊന്നാനിയിലെ രഹസ്യകേന്ദ്രത്തിലേക്കു മാറുമ്പോഴാണ് പിടിക്കപ്പെട്ടത്.കസ്റ്റഡിയിൽ നിന്നു കടന്നുകളഞ്ഞ കേസ് ഹൊസൂർ പൊലീസാണു റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു ഹോസൂർ പോലീസിന് കൈമാറും.