ഒപി ചീട്ടിൽ സ്വയം മരുന്നെഴുതി തട്ടിപ്പ് ; വിവിധ പേരുകളിൽ ഒപി ടിക്കറ്റെടുക്കും, സ്വയം മരുന്നും കുറിക്കും; ലഹരിക്കടിമയായ യുവാവ് പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൊടുപുഴ: ഡോക്ടറെ കാണാനെന്ന വ്യാജേന ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോ​ഗിച്ച് വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഷെഡ്യൂൾ വിഭാ​ഗത്തിലുള്ള മരുന്ന് വാങ്ങുന്നയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടിൽ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്.

ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാൾ ഉണ്ടാക്കി. ഇയാളുടെ പക്കൽ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളിൽ ഒപി ചീട്ടെടുക്കും. ശേഷം മാറി നിന്ന് സ്വയം മരുന്ന കുറിക്കും. പുറത്തുള്ള ഫാർമസികളിൽ നിന്നാണ് മരുന്ന് വാങ്ങാറ്. മാനസിക രോ​ഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പടിയും ഇയാളുടെ പക്കൽ നിന്ന് ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസിക രോ​ഗികൾക്ക് നൽകുന്ന മരുന്നാണ് ഇയാൾ സ്വയം കുറിപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു. കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ ലഹരിയുണ്ടാകും. ഇതിനായാണ് ഇയാൾ ഇങ്ങനെ ചെയ്തത്. വ്യാജ രേഖകൾ ചമച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.