മലപ്പുറത്ത്‌ വീണ്ടും ലഹരി വേട്ട; അരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ

Spread the love

മലപ്പുറം: ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം എക്സൈസ് ഇന്റലിജൻസും തിരൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ ലേബർ ക്യാമ്പ് പരിശോധനയിൽ തിരൂരിൽ അരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ .

video
play-sharp-fill

തിരൂർ കോട്ട് ഇല്ലത്തുമാട് വെച്ചാണ്.പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി പിന്റോ മോമിനെ (35)എക്സൈസ് ഇൻസ്പെക്ടർ വി . കെ സൂരജും പാർട്ടിയും ചേർന്ന് പിടികൂടിയത്.

ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ മയക്കുമരുന്നിൻ്റെയും, പുകയില ഉത്പന്നങ്ങളുടെയും അനധികൃതവിൽപ്പന വർദ്ധിക്കുന്നുവെന്ന എക്സൈസ് ഇൻ്റലിജെൻസിൻ്റെ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 പരിശോധനയിൽ 3 കിലോ പുകയിലയും പിടികൂടിയിട്ടുണ്ട്. റെയിഡിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർമാരായ പ്രഗേഷ് , എം പി മുഹമ്മദാലി, പ്രിവൻ്റീവ് ഓഫീസർ എം കെ ഷിജിത്ത് എന്നിവർ പങ്കെടുത്തു.