
കരിമണ്ണൂർ: നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. പശ്ചിമബംഗാള്‍ മുർഷിദാബാദ് സ്വദേശികളായ സമിയുള്‍ (35), മിന്റു സെക് (25) എന്നിവരെയാണ് തൊമ്മൻകുത്തില്‍ നിന്നു പിടികൂടിയത്.
രണ്ട് കിലോ കഞ്ചാവ് വീതമാണ് ഇരുവരിൽ നിന്നും പൊലീസ് പിടികൂടിയത്.
കരിമണ്ണൂർ പൊലീസ് ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നവാസ് ടി.എസ്, സിവിൽ പൊലീസ് ഓഫീസർ നൗഫല്‍, ഡോഗ് സ്ക്വാഡായ ഡാൻസാഫ് ടീം എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.