
കോട്ടയം കടുത്തുരുത്തി വെള്ളൂരില്‍ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേര്‍ എക്‌സൈസ് പിടിയിൽ.
വെള്ളൂർ ഇറുമ്പയം ഭാഗത്ത് ചെമ്മാടിയില്‍ വീട്ടില്‍ ജീവരാജ് സി.ആർ, തോന്നല്ലൂർ സ്രാങ്കുഴയില്‍ സിജിമോൻ എസ്.എ എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
വില്‍പ്പനയ്ക്ക് എത്തിച്ച 2.60 ലിറ്റർ വാറ്റുചാരായവും 85 ലിറ്റർ കോടയുമാണ് കണ്ടെടുത്തത്. കടുത്തുരുത്തി എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ( ഗ്രേഡ് ) മാരായ രാജേഷ് വി ആർ, രാജേഷ്.ജി, സുരേഷ് കെ, പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ് ) രജനീഷ് എം ആർ സിവില്‍ എക്‌സൈസ് ഓഫീസർമാരായ ജിയാസ് മോൻ കെ.ജെ, ഹരികൃഷ്ണൻ കെ.എച്ച് , അമൃത് എംഎ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസർ സിബി എ.ജെ, പ്രീതി.കെ എക്‌സൈസ് ഡ്രൈവർ ലിജേഷ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group