ആലപ്പുഴയിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ; ഇവരിൽ നിന്നും 1200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

Spread the love

ആലപ്പുഴ: ആലപ്പുഴ  പൂച്ചാക്കലില്‍ ലഹരി വസ്തുക്കളുമായി ക്രിമിനല്‍ കേസ് പ്രതികള്‍ പോലീസ് പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പിൽ പ്രവീണ്‍ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൂച്ചാക്കല്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.ഇവരില്‍ നിന്നും 1200 ഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്.

video
play-sharp-fill

ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പ്രധാനപ്പെട്ട പ്രദേശങ്ങളിലെ റോഡുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വടുതല – കുടപുറം റോഡില്‍ മസ്ജിദ് റഹ്മാനിയ പള്ളിക്ക് സമീപം വെച്ച്‌ ബൈക്കില്‍ എത്തിയ ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

നർക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി പങ്കജാക്ഷൻ ബി യുടെ നേതൃത്ത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല എഎസ്‌പി നേതൃത്ത്വത്തില്‍ പൂച്ചാക്കല്‍ സബ് ഇൻസ്പെക്ടർ സണ്ണി, സുനില്‍ രാജൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ കലേഷ്, ജോബി, മനു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഓണനാളില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലായിരുന്നു ഇവർ. ലഹരി വിരുദ്ധ സ്ക്വാഡ് മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group