പ്രായ പൂർത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉത്പന്ന വില്‍പന; സംശയം തോന്നി മുറുക്കാൻ കടയിൽ കയറിയ പോലീസ് കണ്ടത് നിരോധിത ലഹരി ഉത്പന്നങ്ങൾ; കടക്കാരൻ പോലീസ് പിടിയിൽ

Spread the love

തൃപ്രയാർ നാട്ടിക ജംഗ്ഷനിലെ സ്കൂളിന് സമീപം റോഡരികിലുള്ള മുറുക്കാൻ കടയിലൂടെ പ്രായ പൂർത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉത്പന്ന വില്‍പന നടത്തിയതിന് യുവാവ് അറസ്റ്റില്‍.ഉത്തർപ്രദേശ് സ്വദേശി രവി (25) യെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

പോലീസ് ജീപ്പ് കണ്ട് കുട്ടികള്‍ ഓടിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ പരിശോധനയിലാണ് മുറുക്കാൻ കടയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് പോലീസ് ഇവ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കുട്ടികള്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ നല്‍കിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ സദാശിവൻ, ആന്റണി ജിംമ്ബിള്‍, എ സി പി ഒ മാരായ ലെനിൻ, ജെസ്ലിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group