ലോക പുകയില വിരുദ്ധ ദിനാചരണം; ജില്ലാതല ഉദ്ഘാടനം മെയ് 31ന്; മന്ത്രി വി എൻ വാസൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം: കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന്റെ രണ്ടാം ഘട്ടവും ലോക പുകയില വിരുദ്ധ ദിനാചരണവും ജില്ലയില്‍ സംഘടിപ്പിക്കും.

video
play-sharp-fill

മേയ് 31-ന് രാവിലെ 9 മണിക്ക് കോട്ടയം സി.എം.എസ് കോളജ് ഗ്രേറ്റ് ഹാളിൽ നടക്കുന്ന ജില്ലാ തല ഉദ്ഘാടന പരിപാടി സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കാൻസർ പ്രതിരോധ ക്യാമ്പയിന്റെ രണ്ടാം ഘട്ടം പുരുഷന്മാരിൽ കൂടുതൽ കാണപ്പെടുന്ന വദനാർബുദവും വൻകുടൽ കാൻസറും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

ജില്ലാ കളക്ടർ ജോണ്‍ വി. സാമുവല്‍ മുഖ്യതിഥിയാകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എം. സൂരജ് സന്ദേശം നല്‍കും. നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ. ജെ. തോമസ് പ്രതിജ്ഞ ചൊല്ലി കൊടുക്കും. കാൻസർ പ്രതിരോധ ബോധവല്‍ക്കരണ ക്ലാസ് പാലാ ജനറല്‍ ആശുപത്രി റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. പി.എസ്.ശബരിനാഥ് നയിക്കും. ചടങ്ങില്‍ കോട്ടയം നഗരസഭാംഗം ഡോ. പി.ആർ.സോന, ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, കേരള വോളണ്ടറി ഹെല്‍ത്ത് സർവീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാജു വി. ഇട്ടി, സി.എം.എസ് കോളേജ് പ്രിൻസിപ്പല്‍ ഡോ. അഞ്ജു സൂസൻ ജോർജ്, എം.ജി. സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, കോട്ടയം പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യൻ, പ്രസ് ക്ലബ്ബ് സെക്രട്ടറി ജോബിൻ എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group