ഇരിട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട; എട്ടുഗ്രാം ഹെറോയിലുമായി രണ്ട് ആസാം സ്വദേശികൾ എക്സൈസ് പിടിയിൽ

Spread the love

ഇരിട്ടി:കണ്ണൂർ ഇരിട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട. എട്ടുഗ്രാം ഹെറോയിലുമായി ആസാം സ്വദേശികളായ രണ്ട് പേരെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു.ആസാം സ്വദേശികളായ അല്‍ അമീൻ ഹക്ക് (25) റക്കീബുള്‍ ഇസ്ലാം (23)എന്നിവരെയാണ് പുന്നാട് ടൗണ്‍ സമീപത്തെ വാടക വീട്ടില്‍ നിന്നും പിടികൂടിയത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും പിടികൂടിയത്. എട്ടുഗ്രാം ഹെറോയിലാണ് ഇവരില്‍ നിന്നും പടിച്ചെടുത്തത്.

ആസാമില്‍ നിന്നും ഹെറോയില്‍ കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. പുന്നാട്ടെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരുവരും. നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുമ്ബോള്‍ കൊണ്ടുവരുന്ന ഹെറോയില്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്നാണ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും പോലീസിലെ എടിഎസിന്റെ സഹായവും എക്‌സൈസിന് ലഭിച്ചിരുന്നു. രണ്ടുപേരും ഇടക്കിടക്ക് ആസാമിലേക്ക് പോയി വരാറുള്ള തൊഴിലാളികളാണ് അറസ്റ്റിലായ രണ്ട് പേരും. മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ കണ്ണികളാണോ ഇവർ എന്നും അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.പി. വിപിൻ പറഞ്ഞു.

എക്‌സൈസ് സംഘത്തില്‍ഗ്രേഡ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജീഷ് കുന്നുമ്മല്‍, പ്രിവന്റ്റ്റീവ് ഓഫീസർ സുലൈമാൻ, ഗ്രേഡ് ഓഫീസർമാരായ അനില്‍കുമാർ, ഷൈബി കുര്യൻ, സിവില്‍ എക്‌സൈസ് ഓഫീസർ പി.ജി. അഖില്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസർ വി. ശരണ്യ എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group