
കോഴഞ്ചേരിയിലെ നാലുമണി കാറ്റിന് ലഹരിയുടെ മണം
കോഴഞ്ചേരിയിൽ സാമൂഹികവിരുദ്ധർക്കും ലഹരി മാഫിയയ്‌ക്കും താവളമായി നാലുമണിക്കാറ്റ്.നാലുമണിക്ക് കാറ്റേറ്റ് വിശ്രമിക്കാന്‍ എന്ന പേരില്‍ ഇപ്പോള്‍ എത്തുന്നവരില്‍ അധികവും പഞ്ചായത്തിന് പുറത്തു നിന്ന് ഉള്ളവരും,ലഹരിമാഫിയ സംഘവുമാണ്.ഇതെല്ലാം അതിന് പരിസരത്തുള്ളവര്‍ക്ക് അറിയാമായിട്ടും പല കാരണങ്ങളാലും പ്രതികരിക്കാനോ പുറം ലോകത്തെ അറിയിക്കാനോ ഇവർക്ക് സാധിക്കുന്നില്ല.നാട്ടിലെ സ്‌ത്രീകള്‍ക്ക് ഒറ്റക്ക് അതുവഴി പോകാനേ വയ്യ എന്ന അവസ്‌ഥയായി മാറിയിരിക്കുകയാണ്.കോഴഞ്ചേരി ടി.ബി മുക്കില്‍ നിന്നും ടൗണില്‍ പ്രവേശിക്കാതെ റാന്നി, നാരങ്ങാനംഭാഗങ്ങളിലേക്കുള്ള എളുപ്പ മാര്‍ഗം കൂടിയുള്ള റോഡ് വക്കിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് മണിക്കാറ്റ് എന്ന പേരില്‍ വിശ്രമ സങ്കേതം തുറന്നത്.
ലഹരി ഉപയോഗിക്കാന്‍ എത്തുന്നവർ കൂടാതെ കമിതാക്കളുടെ സംഗമ വേദിയായി പ്രദേശം മാറി കഴിഞ്ഞിരിക്കുന്നു.പാടത്തിനു നടുവിലൂടെയുള്ള റോഡരികില്‍ പദ്ധതി ആരംഭിക്കുമ്പോൾ ഏറെ നവീന ആശയങ്ങളാണ് സംഘാടകര്‍ മുന്നോട്ട് വെച്ചിരുന്നത്.എന്നാൽ ഇപ്പോൾ എല്ലാം താളം തെറ്റിയ മട്ടിലാണ്.ഇവിടെ നടക്കുന്നത് പുറത്തു പറയാന്‍ പോലും കൊള്ളാത്ത കാര്യങ്ങങ്ങളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.