video
play-sharp-fill

ലഹരി കടത്തിലും ഉപയോഗത്തിലും കുട്ടികളുടെ പങ്കാളിത്തം കൂടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ലഹരി കടത്തിലും ഉപയോഗത്തിലും കുട്ടികളുടെ പങ്കാളിത്തം കൂടുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

Spread the love

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തിലും വ്യാപാരത്തിലും ഉപയോഗത്തിലും 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പങ്കാളിത്തം വർധിക്കുന്നതായി റിപ്പോർട്ട്. 2022 മുതലുള്ള കണക്കുകൾ പ്രകാരം മയക്കുമരുന്ന് കള്ളക്കടത്തിനും വ്യാപാരത്തിനും പിടിയിലായത് 170 കുട്ടികളാണ്. കേരളത്തിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതികളായ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.

2021 മുതൽ എക്സൈസ് രജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകളിൽ 86 കുട്ടികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കേസുകളിൽ കുട്ടികൾക്കുള്ള ശിക്ഷ കുറവായതാണ് ലഹരി മാഫിയ മുതലെടുക്കുന്നത്.

2022ൽ 40 കേസുകളും, 2023ൽ 39 ഉം, 2024ൽ 55 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുടാതെ 36 എൻഡിപിഎസ് കേസുകളാണ് 2025ൽ രണ്ടുമാസത്തിനിടെ ഈ പ്രായപരിധിയിലുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുവൈനൽ ജസ്റ്റിസ് ബോർഡ് പലപ്പോഴും കുട്ടിക്കുറ്റവാളികൾക്ക് ജാമ്യം നൽകി വിട്ടയക്കാറുണ്ട്. ഒപ്പം പ്രായപൂർത്തിയാകാത്തവർക്ക് പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രം.